ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവും; പട്ടികയിൽ ഇടം നേടിയ യു എ ഇ നഗരങ്ങൾ

ലോകത്തിലെ മികച്ച 10 വൻകിട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി യു എ ഇയിലെ അബുദാബി, ദുബായ്, ഷാർജ എന്നീ മൂന്ന് നഗരങ്ങൾ. അബുദാബി, ദുബായ്, ഷാർജ എന്നീ നഗരങ്ങളാണ് ഉയർന്ന വരുമാനവും കുറഞ്ഞ ജീവിതച്ചെലവുമുള്ള വൻകിട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. ഈ നഗരങ്ങളിൽ ഒരു താമസക്കാരന്റെ ശരാശരി പ്രതിമാസ വരുമാനം 6,199 യു എസ് ഡോളർ ആണ്. 752.70 യു എസ് ഡോളർ ആണ് ജീവിതച്ചെലവ്.

അതേസമയം ആഗോളതലത്തിൽ ജീവിതച്ചെലവ് ഏറ്റവും താങ്ങാൻ കഴിയുന്ന നഗരമെന്ന നിലയിൽ കുവൈത്ത് ഒന്നാം സ്ഥാനം നേടി. താമസക്കാർക്ക് അവരുടെ അടിസ്ഥാന ചെലവുകൾ വഹിച്ചതിന് ശേഷം ശമ്പളത്തിന്റെ ഭൂരിഭാഗവും ലഭിക്കാൻ കഴിയും എന്ന കാരണത്തിലാണ് കുവൈത്തിനെ പട്ടികയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരമാക്കി മാറ്റുന്നത് ഇതാണ്. ഈ പട്ടികയിൽ അബുദാബി രണ്ടാം സ്ഥാനത്താണ്. ശരാശരി അബുദാബിയിൽ താമസിക്കുന്നവർ ഓരോ മാസവും ഏകദേശം 7,154 ഡോളർ സമ്പാദിക്കുന്നു. അവരുടെ ജീവിതച്ചെലവുകൾക്കായി ഏകദേശം 873.10 ഡോളർ ചെലവഴിക്കുന്നു.

ഈ പട്ടികയിലെ മൂന്നാമത്തെ നഗരം റിയാദാണ്. ഇവിടെ ശരാശരി പ്രതിമാസ വരുമാനം 6,245 ഡോളർ ആണ്. കൂടാതെ ജീവിതച്ചെലവ് 814.90ഡോളർ ആണ്. ദുബായും ഷാർജയും പട്ടികയിൽ 4 ,5 സ്ഥാനങ്ങളിൽ എത്തി. താമസക്കാർ പ്രതിമാസം യഥാക്രമം 7,118 ഡോളറും 5,229 ഡോളറും സമ്പാദിക്കുന്നു. അതേസമയം ഈ നഗരങ്ങളിലെ ജീവിതച്ചെലവ് മാസം തോറും 1,007 ഡോളറും 741.30 ഡോളറുമാണ്.

also read:വിമാനത്തിൽ ഓണസദ്യ കഴിക്കാം, ഒപ്പം മലയാള സിനിമകളും കാണാം; യാത്രക്കാരെ അമ്പരപ്പിക്കാൻ യു എ ഇ എമിറേറ്റ്സ് എയർലൈൻസ്
20 നഗരങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് ആണ് ആളുകൾ മികച്ച രീതിയിൽ പണം സമ്പാദിക്കുന്നത് എവിടെയാണെന്ന് നിർണയിക്കാൻ ഗവേഷണ സ്ഥാപനത്തിന്റെ വിദഗ്ധർ ഈ പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ വാടക, ഭക്ഷണം, മറ്റ് ആവശ്യവസ്തുക്കൾ തുടങ്ങിയ ജീവിതച്ചെലവുകൾക്കായി വളരെയധികം ചെലവഴിക്കേണ്ടതില്ല. ഓരോ നഗരത്തിന്റെയും ശരാശരി പ്രതിമാസ വരുമാനവും 2023-ലെ ശരാശരി പ്രതിമാസ ജീവിതച്ചെലവും താരതമ്യപ്പെടുത്തി സർക്കാർ തൊഴിൽ സ്രോതസ്സുകളിൽ നിന്നാണ് വർക്ക്‌യാർഡ് റിസർച്ച് നടത്തിയ സർവേയ്ക്ക് വേണ്ടി ഡാറ്റ സമാഹരിച്ചത്.

also read:‘സ്വാതന്ത്ര്യ സമരം ഉയർത്തിയ മൂല്യങ്ങൾക്ക് നേരെ വെല്ലുവിളിയുയരുന്നു’, രാജ്യത്തിൻ്റെ വൈവിധ്യം സംരക്ഷിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

ഇത് കൂടാതെ ഓസ്‌ട്രേലിയയിലെ മെൽബൺ സമ്പാദിക്കാനും ജീവിക്കാനുമുള്ള നല്ലൊരു സ്ഥലമാണ് എന്ന് സർവേ വ്യക്തമാക്കുന്നു.  ഉയർന്ന വരുമാനം ഉണ്ടായിരുന്നിട്ടും ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള നഗരമായിട്ടാണ് പട്ടികയിൽ ന്യൂയോർക്ക് വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News