ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തുന്നു; വമ്പന്‍ അപ്‌ഡേറ്റുമായി എമ്പുരാന്‍ ടീം

എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തുന്നു. സിനിമാസ്വാദകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് എത്തും എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്. 11-ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തുന്നത്. ഇക്കാര്യം ഒരു പോസ്റ്ററിനൊപ്പമാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇത് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററില്‍ ഹെലികോപ്റ്ററും തോക്കും മറ്റൊരു വാഹനവും ഒക്കെ കാണാം.

ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്. ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ ഖുറേഷി അബ്രാമിന്റെ കഥയാണ് എമ്പുരാനില്‍ ഇതിവൃത്തമായിരിക്കുന്നത്.

READ ALSO:ഒഡെപെക്ക് മുഖേന 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്‍റ്; വിസയും ടിക്കറ്റും കൈമാറി മന്ത്രി വി ശിവന്‍കുട്ടി

പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്നു ലൂസിഫര്‍. ഇതിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വലിയ ആരാധക പ്രതികരണമാണ് ലഭിക്കുന്നത്. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് ഈ സിനിമ ചിത്രീകരിക്കുന്നത്്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

READ ALSO:മാനിന്റെ കൊമ്പ് കടത്താന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News