2023 ൽ ഏറ്റവും കൂടുതൽ ബ്രേക്ക് ഫാസ്റ്റ് ഓ‍ർഡർ ചെയ്ത നഗരമായി ബെംഗളൂരു

2023 ൽ സൊമാറ്റോയ്ക്ക് ഏറ്റവും വലിയ ഓർഡർ ലഭിച്ചിട്ടുള്ളത് ബെംഗളുരുവിൽ നിന്ന്. ഏറ്റവുമധികം ബ്രേക്ക് ഫാസ്റ്റ് ഓ‍ർഡർ ചെയ്ത നഗരവും ബെംഗളൂരു ആണ്. ഏറ്റവും കൂടുതൽ ഡിന്നർ ഓർഡർ ചെയ്ത നഗരം ദില്ലിയാണ്.

ALSO READ: യുദ്ധം അവസാനിപ്പിക്കില്ല; ആക്രമണം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

2023ൽ ഓൺലൈനിലൂടെ ഏറ്റവുമധികം ഭക്ഷണം ഓർഡർ ചെയ്തത് മുംബൈ സ്വദേശിയായ ഹനീസ് എന്നയാളാണ്. 3,580 ഓർഡറുകൾ ആണ് ഈ വർഷം ഇതുവരെ ഹനീസ് ഓർഡർ ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ പ്രേമിയെന്നാണ് ഹനീസിനെ സൊമാറ്റോ വിശേഷിപ്പിക്കുന്നത്.ഒരു ദിവസം ഏറ്റവും കുറഞ്ഞത് 9 തവണയോളമാണ് ഹനീസ് ഭക്ഷണം ഓർഡർ ചെയ്തത്.

46273 രൂപയുടെ ഭക്ഷണമാണ് ബെംഗളുരു സ്വദേശി ഒരു തവണ ഓർഡർ ചെയ്തത്. മറ്റൊരാൾ 1389 ഓർഡറാണ് നൽകിയത്. 6.6 ലക്ഷം രൂപ വില വരുന്നതാണ് ഈ ഓർഡറെന്നാണ് സൊമാറ്റോ വിശദമാക്കുന്നത്.

അതേസമയം സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണിയായിരുന്നു. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. ബിരിയാണി തീറ്റയിൽ രാജ്യത്തെ മറ്റ് നഗരങ്ങളെ പിന്തള്ളിയിരിക്കുന്നതും ഹൈദരബാദാണ്.

ALSO READ: ഫ്രാൻസിൽ തടഞ്ഞുവച്ച ചാർട്ടേഡ് വിമാനം മുംബൈയിലെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News