അഴിമതി പരാതികൾ ഏറ്റവും കൂടുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റെയിൽവേയ്ക്കുമെതിരെ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കും റെയിൽവേയിലും ബാങ്കുകളിലും ജോലി ചെയ്യുന്നവർക്കെതിരെയുമാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ഉയർന്നത് എന്ന് റിപ്പോർട്ട്. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരമാണ് കേസ്. 2022 ൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെയായി ആകെ 1,15,203 പരാതികൾ ലഭിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് അനുസരിച്ച്, 85,437 എണ്ണം തീർപ്പാക്കുകയും 29,766 എണ്ണം തീർപ്പാക്കാതെയുമുണ്ട്. പരിഹരിക്കപ്പെടാത്തതായി 22,034 എണ്ണം മൂന്ന് മാസത്തിലേറെയായി പരിഹരിക്കപ്പെടാതെയും നിലനിൽക്കുന്നു.

also read: ‘കര്‍ഷക സമരത്തിന് പിന്നില്‍ ഇടതുപക്ഷമാണെന്ന് പറയാന്‍ മടിച്ച മാധ്യമങ്ങളുമുണ്ട്; ഇടതുപക്ഷത്തെ ബോധപൂര്‍വം അദൃശ്യമാക്കാന്‍ ശ്രമം’: കെ കെ ഷാഹിന

ചീഫ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് പരാതികൾ പരിശോധിക്കാൻ 3 മാസത്തെ സമയപരിധി സെൻട്രൽ വിജിലൻസ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട് അനുസരിച്ച്, കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 46,643 പരാതികളും റെയിൽവെയ്‌ക്കെതിരെ 10,580 പരാതികളും ബാങ്ക് ജീവനക്കാർക്കെതിരെ 8,129 പരാതികൾ ലഭിച്ചതായും പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരായ മൊത്തം പരാതികളിൽ 23,919 എണ്ണം തീർപ്പാക്കുകയും 22,724 എണ്ണം തീർപ്പാക്കാതെയും കിടക്കുന്നു. 19,198 എണ്ണം മൂന്ന് മാസത്തിലേറെയായി തീർപ്പാക്കാതെയും കിടക്കുന്നുണ്ട്.

റെയിൽവേ ജീവനക്കാർക്കെതിരെയുള്ള പരാതികളിൽ 9,663 തീർപ്പാക്കി. 917 പരാതികൾ തീർപ്പാക്കാതെ കിടക്കുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 7,762 അഴിമതി പരാതികൾ ബാങ്കുകൾ തീർപ്പാക്കുകയും 367 എണ്ണം തീർപ്പാക്കാതെയുമുണ്ട്.

ദേശീയ തലസ്ഥാനമായ ദില്ലിയിലെ ഗവൺമെന്റ് ജീവനക്കാർക്കെതിരെ 7,370 പരാതികൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു.കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെ,ദില്ലി വികസന അതോറിറ്റി, ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ, ദില്ലി അർബൻ ആർട്ട് കമ്മീഷൻ, ഹിന്ദുസ്ഥാൻ പ്രിഫാബ് ലിമിറ്റഡ്, ദി ഹൗസിങ്‌ ആൻഡ് അർബൻ കോർപ്പറേഷൻ ലിമിറ്റഡ്, എൻബിസിസി, എൻസിആർ പ്ലാനിംഗ് ബോർഡ് എന്നിവയിലെ ജീവനക്കാർക്കെതിരെയാണ് 4,710 പരാതികൾ.ഇതിൽ 3,889 എണ്ണം തീർപ്പാക്കുകയും 821 എണ്ണം തീർപ്പാക്കാതെ കിടക്കുകയും ചെയ്യുന്നുണ്ട്.

also read: ബലാത്സംഗം ചെയ്യപ്പെട്ട അതിജീവിതയുടെ ഗർഭഛിദ്രത്തിനു അനുമതി നൽകി സുപ്രീംകോടതി; ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷവിമർശനം

കൽക്കരി മന്ത്രാലയത്തിലുള്ളവർക്കെതിരെ 4,304 പരാതികളും, തൊഴിൽ മന്ത്രാലയത്തിലുള്ളവർക്കെതിരെ 4,236 പരാതികളും , പെട്രോളിയം മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 2,617 പരാതികളും എന്നിങ്ങനെയാണ് പരാതികൾ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ജീവനക്കാർക്കെതിരെ 2,150 പരാതികളും, പ്രതിരോധ മന്ത്രാലയ ജീവനക്കാർക്കെതിരെ 1,619 പരാതികളും, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ജീവനക്കാർക്കെതിരെ 1,308 പരാതികളും, ധനമന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 1,202 പരാതികളും, സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസിലുള്ളവർക്കെതിരെ 1,101 പരാതികളുമാണുള്ളത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

also read:കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനം; സോണിയ ഗാന്ധിക്ക് പരാതി നല്‍കാന്‍ രമേശ് ചെന്നിത്തല

ഇൻഷുറൻസ് കമ്പനികളിൽ ജോലി ചെയ്യുന്നവർക്കെതിരെ 987പരാതികളും , പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 970 പരാതികളും , സ്റ്റീൽ മന്ത്രാലയത്തിലെ ജീവനക്കാർക്കെതിരെ 923 പരാതികലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News