സാധാരണ ഒരു മനുഷ്യന്റെ പല്ലിന് 30 ലക്ഷം രൂപ വിലവരുമോ? അതെ അത്രയും വിലയുള്ള ഒരു പല്ല് ലോകത്തുണ്ട്. ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള മനുഷ്യ പല്ലുകളിലൊന്നാണിത്. ഇത്രയും വില ഈ പല്ലിന് ലഭിക്കാനും ഒരു കാരണമുണ്ട്. എന്താണെന്ന് വെച്ചാൽ ഈ പല്ല് ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഒരു ബുദ്ധിരാക്ഷസന്റേതാണ് സര്‍ ഐസക് ന്യൂട്ടന്റെ.
കാല്‍ക്കുലസ് കണ്ടുപിടിക്കുന്നതിനും, ആദ്യത്തെ പ്രായോഗിക പ്രതിഫലന ദൂരദര്‍ശിനി നിര്‍മ്മിക്കുന്നതിനും, പ്രകാശ സിദ്ധാന്തം വികസിപ്പിക്കുന്നതിനും കാരണക്കാരനായ സര്‍ ഐസക് ന്യൂട്ടന്റെ പല്ലുകളിലൊന്ന് 1816 ലാണ് 3,633 ഡോളറിന് ലണ്ടനില്‍ ലേലത്തില്‍ പോയത്. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇന്ന് ആ പല്ലിന് ഏകദേശം 35,700 ഡോളര്‍ വരും അതായത് 30.03 ലക്ഷം രൂപ.
Also Read: ‘ഔദ്യോഗിക കസേര ശ്രീരാമന് ഒഴിച്ചിട്ട് ഭരണം’; വിചിത്ര നടപടിയുമായി യുപിയിലെ മുൻസിപാലിറ്റി
ലേലത്തില്‍ പല്ല് സ്വന്തമാക്കിയ വ്യക്തി അത് ഒരു മോതിരത്തിൽ പതിപ്പിക്കുകയാണുണ്ടായത്. ആഗോള ചരിത്രത്തിലെ ഏറ്റവും ആദരണീയനായ ശാസ്ത്രജ്ഞരിലൊരാളായ സര്‍ ഐസക് ന്യൂട്ടന്റെ പല്ലാണ് ഇതുവരെ വിറ്റഴിച്ചതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ള പല്ലായി ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സിലും രേഖപ്പെടുത്തിയിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here