ഏറ്റവും കൂടുതൽ ഹാഷ് ടാഗുകൾ ലഭിച്ച ഇന്ത്യൻ നടൻ; നേട്ടം സ്വന്തമാക്കി പ്രഭാസ്

ഇന്ത്യയുടെ എക്സ് പ്ലാറ്റ്‌ഫോമിൽ ടോപ്‌ ടെൻ ഹാഷ് ടാഗ് ലിസ്റ്റിൽ ഇടം നേടി നടൻ പ്രഭാസ്. ഏറ്റവും കൂടുതൽ ഹാഷ് ടാഗുകൾ കഴിഞ്ഞ മാസങ്ങളിൽ എക്സ് പ്ലാറ്റ്‌ഫോമിൽ ലഭിച്ച ഇന്ത്യൻ നടൻ എന്ന നേട്ടമാണ് പ്രഭാസിനെ തേടി എത്തിയിരിക്കുന്നത്. എക്സ് ഇന്ത്യയുടെ ഏറ്റവും പുതിയ ലിസ്റ്റിലാണ് പ്രഭാസ് സ്ഥാനം പിടിച്ചത്. ഏഴാം സ്ഥാനമാണ് ഹാഷ് ടാഗുകളിൽ പ്രഭാസിന്.

ALSO READ: റിവ്യൂ ബോംബിങ് നടത്തിയാൽ പണി പാളും; അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പുറത്ത്

മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയ പ്രഭാസിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം സലാറാണ്. മെയ്‌ 9ന് പ്രഭാസിന്റെ പുതിയ ചിത്രം കൽക്കി 2898 എഡി’ റിലീസ് ചെയ്യും. പ്രഭാസിന്റെ കൽക്കിയിലെ ക്യരാക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ‘കൽക്കി 2898 എഡി’ നിർമിക്കുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News