രാജ്യത്തെ ജനപ്രിയ താരങ്ങളിൽ ഒന്നാമത് പ്രഭാസ്. ഓർമാക്സ് മീഡിയ പുറത്തുവിട്ട പട്ടികയിലാണ് പ്രഭാസ് ഒന്നാം സ്ഥാനം നേടിയത്. വിജയ്, യാഷ്, അല്ലു അർജുൻ, ജൂനിയർ എൻടി ആർ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത് സൗത്ത് ഇന്ത്യൻ നായകന്മാരാണ്. ബോളിവുഡ് നടന്മാരിൽ അക്ഷയ് കുമാറും ഷാരുഖ് ഖാനുമാണ് ഇടം നേടിയത്. രാം ചരൺ, സൂര്യ, അജിത് കുമാർ, മഹേഷ് ബാബു എന്നിവരും ആദ്യ പത്തുപേരിൽ ഇടം നേടിയ നായകമാരാണ്.
ബാഹുബലി, കൽക്കി 2898 എഡി തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ വിജയമാണ് പ്രഭാസിനെ മുന്നിലെത്തിച്ചത്. പകരം ദക്ഷിണേന്ത്യൻ താരങ്ങളായ ദളപതി വിജയും അല്ലു അർജുനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.ദീപിക പദുക്കോണ്‍ അഞ്ചാമതും ആറാം സ്ഥാനത്ത് തൃഷയും ഏഴാമത് കാജല്‍ അഗര്‍വാളും ആണ്. എട്ടാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ്. ഒമ്പതാമത് ശ്രദ്ധാ കപൂറാണ് ഉള്ളത്. പത്താമത് കത്രീ കൈഫാണ്.
also read: ബറോസിലെ ആനിമേഷന്‍ കഥാപാത്രത്തെ പരിചയപ്പെടുത്തി മോഹന്‍ലാല്‍
അതേസമയം ജനപ്രിയ നായികമാരിൽ ഒന്നാമത് തെന്നിന്ത്യൻ നടി സാമന്തയാണ്. രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട് ആണ്. മൂന്നാമത് നയൻതാര , നാലാമത് സായ് പല്ലവിയുമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here