ലിസ്റ്റിൽ ഒന്നാമത് തലൈവരല്ല, ഞെട്ടലോടെ ആരാധകർ; മുന്നിലെത്തിയത് ആ താരം, രണ്ടാമനെ ട്രോളി സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച നവംബറിലെ താരങ്ങളുടെ പട്ടികയിൽ രജനികാന്തിനെ പിന്തള്ളി വിജയ് മുന്നിൽ. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റിലാണ് നാലാം സ്ഥാനത്തേക്ക് താരം പിന്തള്ളപ്പെട്ടത്. അടുത്തിടെ സിനിമകൾ ഒന്നും ചെയ്യാതിരുന്നിട്ടും നടൻ അജിത്ത് ഈ ലിസ്റ്റിൽ രണ്ടാമതെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഫാൻ പേജുകളിൽ ഇത് സംബന്ധിച്ച് ഇപ്പോൾ തര്ക്കം രൂക്ഷമാണ്. ലിയോയുടെ വമ്പൻ വിജയമാണ് നവംബറിലും താരങ്ങളില്‍ മുന്നില്‍ എത്താൻ വിജയ്‌യെ സഹായിച്ചത്.

ALSO READ: ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്നു; പ്രതിയെ കസ്റ്റഡിയിലെടുത്ത് മഞ്ചേരി പൊലീസ്

ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും ലിയോയുടെ വിജയം നവംബറിലേക്കും വ്യാപിച്ചിട്ടുണ്ട്. ഒടിടിയില്‍ പ്രദര്‍ശനത്തിയതോടെ ചിത്രം വീണ്ടും ചർച്ചകളിൽ നിറഞ്ഞതും വിജയ് എന്ന താരത്തിന്റെ മാർക്കറ്റ് വില ഉയർത്തി. ചെന്നൈ പ്രളയത്തിൽ പോലും തന്റെ ആരാധകരോട് ജനങ്ങളെ സഹായിക്കാൻ ഇറങ്ങണം എന്ന് വിജയ് പറഞ്ഞിരുന്നു.

ALSO READ: പ്രഭാസ്-പൃഥ്വിരാജ് ചിത്രം സലാറിന് തിരിച്ചടി, കിട്ടിയത് എ സർട്ടിഫിക്കറ്റ്; ഒടുവിൽ കാരണം വ്യക്തമാക്കി ഹോംബാല ഫിലിംസ്

അതേസമയം, രജനികാന്തിനെ പിന്നിലാക്കി സൂര്യയാണ് തമിഴ് താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന വമ്പൻ റിലീസായ കങ്കുവയാണ് സൂര്യയുടെ മാർക്കറ്റ് വില ഉയർത്തിയത്. ലിസ്റ്റിൽ അടുത്ത സ്ഥാനം ധനുഷിനാണ്. ആറാമതായിട്ടാണ് കമല്‍ഹാസനും പിന്നാലെ ചിയാൻ വിക്രവും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration