2023ൽ തുലാവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല

2023ൽ കേരളത്തില്‍ ആകെ 27 ശതമാനം മഴ കൂടുതലായി ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ കണക്കുകള്‍. അധികമായി മഴ ലഭിച്ചെങ്കിലും വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ലഭിക്കേണ്ട മഴയില്‍ കുറവുണ്ടായി. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷത്തിൽ 492മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 624.മില്ലി മീറ്റര്‍ മഴയാണ് ഈ പ്രാവശ്യം ലഭിച്ചത്. കഴിഞ്ഞവര്‍ഷം 476.1മില്ലി മീറ്ററായിരുന്നു ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 3 ശതമാനത്തിന്‍റെ കുറവാണുണ്ടായിരുന്നത്. എന്നാൽ ഇത്തവണ 27ശതമാനത്തിന്‍റെ വർദ്ധനവുണ്ട്.

ALSO READ: പി എസ് സിയുടെ നിയമന ശിപാർശകളിൽ വർദ്ധനവ്

കഴിഞ്ഞ വർഷത്തെ പോലെ തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. 1220.2 മില്ലി മീറ്റര്‍ മഴയാണ് പത്തനംതിട്ടയില്‍ ലഭിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.

തുലാവര്‍ഷത്തില്‍ കണ്ണൂരിലും നാലു ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 391.3 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 377.1 മില്ലി മീറ്ററാണ് ലഭിച്ചത്. വയനാട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. പത്തനംതിട്ടക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇത്തവണ കൂടുതൽ തുലാവർഷ മഴ ലഭിച്ചത്.

ALSO READ: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News