ബാലതാരമായി അഭിനയിച്ച് കോടികൾ നേടിയ സുന്ദരി, വിക്രമിന്റെ മകളായി തെന്നിന്ത്യയിൽ തുടക്കം; സാറാ അർജുന്റെ സമ്പാദ്യം പുറത്ത്

sara arjun

ദൈവത്തിരുമകൾ എന്ന വിക്രം ചിത്രം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ഇമോഷണൽ രംഗങ്ങൾ കൊണ്ടും അച്ഛൻ മകൾ ബന്ധത്തിന്റെ ആഴം കൊണ്ടും സിനിമ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൽ നിലാ എന്ന കഥാപാത്രമായി അന്ന് വേഷമിട്ടത് സാറ അർജുൻ എന്ന കൊച്ചു മിടുക്കിയായിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ സാറയ്ക്കും കൂടുതൽ വേഷങ്ങൾ ലഭിക്കുകയും സിനിമയിൽ തന്നെ കരിയർ തുടരാനുള്ള അവസരമുണ്ടാവുകയും ചെയ്തു.

ALSO READ: പരോളിൽ ഇറങ്ങുന്നവരെ നിരീക്ഷിക്കാൻ ഇലക്ട്രോണിക് ഉപകരണങ്ങൾ; കരട് ജയിൽ നിയമം പുറത്തിറക്കി

ഇപ്പോഴിതാ സാറയുടെ സമ്പാദ്യ വിവരങ്ങളാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഏതാണ്ട് 10 കോടിയിലധികം രൂപയാണ് ബാല താരമായി അരങ്ങേറിയ സാറ അർജുൻ കുറഞ്ഞ കാലങ്ങൾ കൊണ്ട് നേടിയത്. 404 എന്ന ഹിന്ദി ചിത്രത്തിലൂടെ ആണ് സാറ അർജുൻ വെള്ളിത്തിരയിൽ എത്തുന്നത്. സാറയുടേതായി ഒടുവിൽ എത്തിയത് മണിരത്നം ചിത്രം പൊന്നിയിൻ സെൽവനായിരുന്നു. ദൈവത്തിരുമകൾ എന്ന സിനിമയിലൂടെയാണ് സാറയുടെ ഡിമാന്റ് ഏറിയതും. ഏറ്റവും മൂല്യമേറിയ ബാലതാരമായി സാറ വളർന്നതും.

ALSO READ: ദില്ലിക്ക് ശ്വാസം മുട്ടുന്നു, ദീപാവലി ആഘോഷത്തിന് പിറകെ അന്തരീക്ഷ മലിനീകരണം രൂക്ഷം

അതേസമയം, നിലവിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുന്ന സാറ ആൻമരിയ കലിപ്പിലാണ് എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചിരുന്നു. സില്ലുകറുപ്പട്ടി എന്ന തമിഴ് ചിത്രത്തിലും സാറയ്ക്ക് ഒരു സുപ്രധാന വേഷം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News