ലോകത്തിലെ ഏറ്റവും ധനികരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക പുറത്ത് ; യൂസുഫ് അലിയുടെ സ്ഥാനം അറിയാം

2024ലെ ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക പുറത്ത് വിട്ട് ഹുറുൺ ഇന്ത്യ 102 പ്രവാസി ഇന്ത്യക്കാരാണ് ഇത്തവണ പട്ടികയിൽ ഉൾപ്പെട്ടത്. ഹിന്ദുജ ഗ്രൂപ്പ് ഉടമ ഗോപിചന്ദ് ഹിന്ദുജയും കുടുംബവുമാണ് പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും ധനികർ. അതേസമയം മലയാളി വ്യവസായി ആയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി ആദ്യ പത്തിൽ വന്നതാണ് ശ്രദ്ധേയം. 55,000 കോടി സമ്പാദ്യവുമായി എട്ടാം സ്ഥാനത്താണ് എം.എ. യൂസുഫലി ഇടം പിടിച്ചത്. മാത്രമല്ല മലയാളികളിൽ ഒന്നാം സ്ഥാനവും യൂസുഫലിക്കു തന്നെയാണ്. കൂടാതെ ഇന്ത്യയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 40-ാം​ സ്ഥാനത്തുമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ.

അതേസമയം 2024-ലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം നേടിയ ഗോപിചന്ദ് ഹിന്ദുജയും കുടുംബവുമാണ് പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും ധനികർ. 1.92 ലക്ഷം കോടിയിലധികം ആസ്തിയാണ് ലണ്ടൻ ആസ്ഥാനമായി താമസിക്കുന്ന കുടുംബത്തിന്റെ പേരിലുള്ളത്. 42,000 കോടി രൂപ ആസ്തിയുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസാണ് മലയാളി സമ്പന്നരിൽ രണ്ടാം സ്ഥാനത്ത്. 55ാം സ്ഥാനത്താണ് ജോയ് ആലുക്കാസ് പട്ടികയിലുള്ളത്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണനാണ് മലയാളി സമ്പന്നരിൽ മൂന്നാമത്. പട്ടികയിൽ 62-ാം സ്ഥാനത്തുള്ള ഇദ്ദേഹത്തിന് 38,500 കോടി രൂപയാണ് സമ്പാദ്യം. പട്ടികയിൽ കേരളത്തിൽ നിന്ന് 19 പേരാണുള്ളത്. അതേസമയം പട്ടിക പ്രകാരം പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആണ്. തൊട്ടുപിന്നിൽ യുഎഇയും യുകെയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News