ഈ വര്‍ഷം ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട 4 പാചക കുറിപ്പുകള്‍

Year Ender 2024

ഭക്ഷണം തയ്യാറാക്കുകയെന്നത് പലര്‍ക്കും മനസിന് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇപ്പോള്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി ഗൂഗിളിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായം തേടുന്നത് സര്‍വ സാധാരണമാണ്. നൂറുകണക്കിന് പാചകകുറിപ്പുകളും പാചക വീഡിയോയുമൊക്കെ ഗൂഗിളില്‍ ലഭ്യമാണ്. വര്‍ഷാവസാനത്തിലേക്ക് കടക്കുമ്പോള്‍ 2024-ല്‍ ഏറ്റവുമധികം തിരഞ്ഞ 4 ഭക്ഷണ പാചകക്കുറിപ്പുകള്‍ ഏതൊക്കെയെന്ന് നോക്കാം…

  1. ചോക്ലേറ്റ്-പീനട്ട് ബട്ടര്‍ പ്രോട്ടീന്‍ ഷേക്ക്

സ്വാദിഷ്ടമായ ക്രീം നിറത്തിലുള്ള ഷേക്കാണിത്. ചോക്ലേറ്റ്-പീനട്ട് ബട്ടര്‍-ബനാന ഫ്‌ലേവര്‍ ഉള്ളതിനാല്‍ ഒരു മില്‍ക്ക് ഷേക്കിന്റെ രുചിയാണിതിന്. സോയാമില്‍ക്ക്, ഗ്രീക്ക് ബട്ടര്‍, നിലക്കടല എന്നിവ അടങ്ങിയതിനാല്‍ പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണമാണിത്.

  1. കാരറ്റ് കേക്ക് ഓട്‌സ് ബാറുകള്‍

ആവി പറക്കുന്ന ഒരു കപ്പ് കാപ്പിയ്‌ക്കൊപ്പം കഴിക്കാന്‍ കഴിയുന്ന രുചികരമായ വിഭവമാണ് ക്യാരറ്റ് കേക്ക് ഓട്സ് ബാറുകള്‍. മുറിച്ച കാരറ്റ്, ഓട്സ്, ബ്രൗണ്‍ പഞ്ചസാര എന്നിവ ചേര്‍ത്താണ് പോഷകസമൃദ്ധമായ ഈ വിഭവം തയ്യാറാക്കുന്നത്. പൊതുവെ പഞ്ചസാര കുറഞ്ഞതും ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയതുമായ ഒരു ഭക്ഷണമാണിത്.

Also Read : ഈ വര്‍ഷം മനംകവര്‍ന്ന ബ്യൂട്ടി ടിപ്‌സ് ട്രെന്‍ഡുകള്‍

  1. അവോക്കാഡോ ടോസ്റ്റ്

ഏറ്റവും ലളിതമായ അവോക്കാഡോ ടോസ്റ്റ് റെസിപ്പിയും ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിങ്ങായി. ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയ അവോക്കാഡോ ഉള്‍പ്പെടുന്ന വിഭവം ഏറെ രുചികരവുമാണ്. ഈ പാചകക്കുറിപ്പ് തിരക്കേറിയ പ്രവൃത്തിദിവസങ്ങളിലും ഞായറാഴ്ചകളിലും നിരവധിപ്പേര്‍ക്ക് എളുപ്പത്തില്‍ ഭക്ഷണം തയ്യാറാക്കാന്‍ സഹായിച്ചു.

  1. പീനട്ട് ബട്ടര്‍ ബേക്ക്ഡ് ഓട്‌സ്

ഏറെ പ്രോട്ടീന്‍ നിറഞ്ഞതും രുചികരവുമായ ഒരു വിഭവമാണ് പീനട്ട് ബട്ടര്‍ ബേക്ക്ഡ് ഓട്‌സ്. പീനട്ട് ബട്ടര്‍ ഉള്‍പ്പെടുന്ന ചോക്ലേറ്റ് പുഡ്ഡിംഗില്‍ നല്ല രീതിയില്‍ വെല്‍വെറ്റ് ഫ്‌ലേവറും ചേര്‍ത്താണ് പീനട്ട് ബട്ടര്‍ ബേക്ക്ഡ് ഓട്‌സ് തയ്യാറാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News