ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ വ്യക്തിയെ!

google search

ഈ വർഷം നിങ്ങൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണ് ? നിങ്ങൾ ഏറ്റവും കൗതുകത്തോടെ ഗൂഗിളിൽ തിരഞ്ഞ ആ വ്യക്തി ആരാണ്? ആലോചിക്കാൻ നിങ്ങൾക്ക് മിനിറ്റുകളെടുക്കുമോ? എങ്കിൽ ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തി ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?

എങ്കിൽ കേട്ടോളൂ ഗുസ്തി താരം വിനേഷ് ഫോഗാട്ട് ആണ് ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ വ്യക്തി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗൂഗിൾ ട്രെൻഡ്‌സ് റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
പാരിസ് ഒളിമ്പിക്സിലെ അയോഗ്യത, ഹരിയാന തെരെഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ താരം വാർത്തകളിൽ ഇടംപിടിച്ചതോടെയാണ് ഗൂഗിളിൽ ഈ പേര് ഏവരും തിരഞ്ഞത്.

ALSO READ; യുപിയിൽ ദളിത് വരനെ കുതിരപ്പുറത്തുനിന്നിറക്കി കല്ലെറിഞ്ഞു, അഞ്ച് പേർ അറസ്റ്റിൽ

ഇന്ത്യക്കാർക്കിടയിലെ ഗൂഗിൾ സെർച്ചിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മൂന്നാമനായി ചിരാഗ് പാസ്വാൻ തൊട്ടുപിന്നാലെയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇവരെ ഏവരും ഗൂഗിളിൽ തിരഞ്ഞത്.

ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയാണ് സെർച്ചിൽ നാലാമതുള്ളത്. ഭാര്യ നടാഷയുമായുള്ള വിവാഹമോചനം, കളിക്കളത്തിലെ മിന്നും പ്രകടനം എന്നിവയാണ് ഹർദിക്കിനെ ഗൂഗിൾ സെർച്ച് ട്രെൻഡിങ്ങിൽ എത്തിച്ചത്.ക്രിക്കറ്റ് താരങ്ങളായ ശശാങ്ക് സിങ്, അഭിഷേക് ശർമ്മ, നടിയും മോഡലുമായ പൂനം പാണ്ഡെ, മുകേഷ് അംബാനിയുടെ മരുമകൾ രാധിക മർച്ചന്റ് തുടങ്ങിയവരാണ് ഈ വർഷത്തെ ഗൂഗിൾ ടോപ് സെർച്ചിൽ ഇടം നേടിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News