‘ഹൗ ടു ഡിലീറ്റ് മൈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്’; 2023ല്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ്

മിക്ക ഉപയോക്താക്കളും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയി ഇന്‍സ്റ്റാഗ്രാം. ടിആര്‍ജി ഡാറ്റാ സെന്ററുകള്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്. 2023-ല്‍, ആഗോളതലത്തില്‍ 10 ലക്ഷത്തിലധികം വ്യക്തികള്‍ ഓരോ മാസവും ‘ഹൗ ടു ഡിലീറ്റ് മൈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ‘ എന്ന് സെര്‍ച്ച് ചെയ്തതായാണ് വിവരം. ലോകമെമ്പാടുമുള്ള 100,000 ആളുകളില്‍ 12,500-ലധികം സെര്‍ച്ചുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ALSO READ: ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂർ വരെ മിനി മാരത്തോണ്‍

അതേസമയം ആപ്പിന് ഇപ്പോഴും ലോകത്ത് 2.4 ബില്യണ്‍ ആക്ടീവ് ഉപയോക്താക്കളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പക്ഷെ ഓരോ മാസവും ഒരു ദശലക്ഷം ആളുകള്‍ അവരുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നത് തുടരുകയാണെങ്കില്‍ ആപ്പിനെ ഇത് കാര്യമായി ബാധിച്ചേക്കും.

ALSO READ: വേദിയിൽ സംസാരിക്കുന്നതിനിടെ ഐഐടി കാൺപൂർ പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News