ഒരേ സ്‌കൂളില്‍ പി.എസ്.സി പരീക്ഷ എഴുതി അമ്മയും മകളും.കഴിഞ്ഞ ദിവസമാണ് പിഎസ്‌സി നടത്തിയ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷ അമ്മ രഞ്ജിനിയും മകള്‍ കീര്‍ത്തനയും എഴുതിയത്. ചവറ ശങ്കരമംഗലം ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ രണ്ടു ക്ലാസ് റൂമുകളിലായാണ് ഇരുവരും പരീക്ഷ എഴുതിയത്.രഞ്ജിനിക്ക് പി.എസ്.സി പരീക്ഷ എഴുതാനുള്ള അവസാന അവസരവും കീര്‍ത്തനയുടെത് ആദ്യത്തേതുമായിരുന്നു.
ALSO READ:കൊല്‍ക്കത്ത കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
കീര്‍ത്തന ശാസ്താംകോട്ട കുബളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോര്‍ഡ് കോളേജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.രഞ്ജിനിക്ക് ബിരുദ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.രഞ്ജിനി കഴിഞ്ഞ 18 വര്‍ഷമായി പുലിയൂര്‍ വഞ്ചി ഇ.എം.എസ് സാംസ്‌കാരിക വനിത ലൈബ്രറിയില്‍ ലൈബ്രേറിയനായി ജോലി ചെയ്യുകയാണ്.
നീരാവില്‍ നവോദയം ഗ്രന്ഥശാല ഏര്‍പ്പെടുത്തിയിട്ടുള്ള മികച്ച ഗ്രാമീണ ലൈബ്രേറിയനുള്ള പ്രൊഫ.കല്ലട രാമചന്ദ്രന്‍ സ്മാരക അവാര്‍ഡ് 2017-ല്‍ രഞ്‌നിക്ക് ലഭിച്ചു. ബെന്യാമിന്റെ ‘ആടുജീവിതം’ പുലിയൂര്‍ വഞ്ചി ഗ്രാമത്തിലെ വനിതകളെക്കൊണ്ട് വായിപ്പിക്കുകയും അതുവഴി അവരെ വായനയുടെ ലോകത്തേക്ക് നയിക്കുകയും ചെയ്തതാണ് രഞ്ജിനിയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here