കാസർഗോഡ് അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് ഉദുമയിൽ അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനം അമരാവതിയിലെ താജുദ്ദീന്റെ ഭാര്യ റുബീന (33) മകൾ ഹനാന മറിയം (5) എന്നിവരാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

also read:അനധികൃത താമസക്കാർ കൂടുന്നു; സുരക്ഷ ശക്തമാക്കി കുവൈറ്റ്

മകളെയും കൊണ്ട് അമ്മ കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് നിഗമനം. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News