തിരുവനന്തപുരം പാലോട് അമ്മയും മകളും മരിച്ച നിലയിൽ; അമിതമായി ഗുളിക കഴിച്ചെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം പാലോട് – പേരയം – ചെല്ലഞ്ചിയിൽ അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88) , ഗീത (59) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചാണ് മാറണമെന്നാണ് പ്രാഥമിക നിഗമനം. പാലോട് പോളയ സ്ഥലത്ത് ഇൻക്വസ്റ്റ് നടത്തുകയാണ്. മാനസിക സമ്മർദ്ദമാകാം കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.

Also Read: എകെജി സെന്റർ ആക്രമണക്കേസ്; മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ കോടതി തള്ളി

3 ദിവസം മുമ്പ് 12 സെൻ്റ് വസ്തുവുമായി ബന്ധപ്പെട്ട് സിവിൽ കേസിൽ വിധി ഇവർക്ക് പ്രതികൂലമായിരുന്നു. തുടർന്ന് ഇരുവരും മാനസികമായി തളർന്നിരുന്നു. ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു. അദ്ദേഹം ഇത് അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ 8.30 ഓടെയാണ് മൃതദേഹം കണ്ടത്. ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായാണ് കണ്ടെത്തിയത്.

Also Read: ബില്ലടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിച്ചു; കെ എസ് ഇ ബി ഓഫീസിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ അതിക്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News