തൃശ്ശൂരില്‍ തെരുവുനായ കടിയേറ്റ് അമ്മയ്ക്കും മകള്‍ക്കും പരുക്ക്

തൃശ്ശൂരില്‍ തെരുവുനായ കടിയേറ്റ് അമ്മയ്ക്കും മകള്‍ക്കും പരുക്ക്. മുക്കണ്ടത്ത് താഴം റോഡില്‍ ഈച്ചിത്തറ ഭാഗത്ത് വച്ചാണ് സംഭവം. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു, മകള്‍ ശ്രീക്കുട്ടി എന്നിവര്‍ക്കാണ് കടിയേറ്റത്.

Also Read: നിഹാലിന്‍റെ മരണം വേദനാജനകം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാന്‍ നടപടി ഉണ്ടാകും: മന്ത്രി എം.ബി രാജേഷ്

രാവിലെ 11 മണിയോടെയാണ് സംഭവം. കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കനുള്ള ശ്രമത്തിനിടെയാണ് ശ്രീക്കുട്ടിക്ക് കടിയേറ്റത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്. ഇടതുകാലിനും വലതു കൈക്കും കടിയേറ്റു.ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News