വയോധികയെയും മകളെയും കൊലപ്പെടുത്തിയ ഗായകനും സംഗീത സംവിധായകനുമായ യുവാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം 31നാണ് ഈസ്റ്റ് ദില്ലി കൃഷ്ണ നഗർ സ്വദേശികളായ രാജറാണി (73), മകൾ ഗിന്നി കിരാർ (39) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തില്‍ ബീഹാർ സിവാൻ സ്വദേശികളായ കിഷൻ (28), ബന്ധും ഗായകനും സംഗീത സംവിധായകനുമായ അങ്കിത് കുമാർ സിങ് (25) എന്നിവരാണ് അറസ്റ്റിലായത്. വെബ് സീരീസുകളിൽ നിന്നാണ് ഇവർക്ക് കൃത്യം നടത്താനുള്ള ആശയം ലഭിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വേഗത്തിൽ പണക്കാരാകുക എന്ന ലക്ഷ്യത്തോടെയാണ് ‘മിഷൻ മാലാമൽ’ എന്ന പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. അറസ്റ്റിലായ അങ്കിത് കുമാർ സിങ് റിലീസിനു തയാറായിരിക്കുന്ന ഒരു ഒടിടി സിനിമയ്ക്കു സംഗീതം നൽകിയിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു.
സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് മാനേജരായ കിഷൻ, ഓൺലൈൻ ട്യൂഷന്‍ നൽകുന്നതുമായി ബന്ധപ്പെട്ട വെബ്സൈറ്റിലൂടെയാണ് രാജറാണിയെ പരിചയപ്പെട്ടത്. തുടർന്ന് കിഷൻ രാജറാണിയുടെ വീട്ടിലെത്തി ഇവരുമായി സൗഹൃദത്തിലാവുകയായിരുന്നു. പ്രതിഫലം കൈമാറാൻ അക്കൗണ്ട് വിവരങ്ങൾ കൈമാറിയപ്പോള്‍ ഇരുവരുടെയും അക്കൗണ്ടിലായി 50 ലക്ഷം രൂപയോളമുണ്ടെന്നു പ്രതി മനസിലാക്കുകയുമായിരുന്നു.
തുടർന്നാണ് ഇവരെ കൊലപ്പെടുത്തി പണം സ്വന്തമാക്കാനായി ‘മിഷൻ മലാമൽ’ എന്ന പദ്ധതി മേയ് 17ന് ഇരുവരും ആസൂത്രണം ചെയ്തത്. 200ലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അന്വേ,ണത്തില്‍ മേയ് 25നാണു മരണം നടന്നതെന്ന് പൊലീസ് കണ്ടെത്തി.
പ്രതികൾ രണ്ടു പേരും കൊലപാതകം നടന്ന ദിവസം വീട്ടിലേക്കു പ്രവേശിക്കുന്നതായി സിസിടിവി നിരീക്ഷിച്ചപ്പോള്‍ കണ്ടെത്താനായി. പൊലീസ് തങ്ങളെ സംശയിക്കുന്നുവെന്നു തിരിച്ചറിഞ്ഞ ഇരുവരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും അറസ്റ്റിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here