വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അമ്മയും മകനും പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ഡോൾസി ജോസഫൈൻ സാജു , മകൻ രോഹിത്ത് സാജു എന്നിവരെ വടകര പൊലീസാണ് അറസ്റ്റ് ചെയ്തത്. വടകര മണിയൂർ സ്വദേശിയിൽ നിന്ന് 5.25 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്.
തിരുവനന്തപുരം ശാസ്തമംഗലത്തും എറണാകുളത്തും കൾസൽട്ടൻസി സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്. വിദേശത്ത് ജോലിയും വിദ്യാർത്ഥികൾക്ക് പഠനത്തിന് വിസയും നൽകാമെന്ന് വാഗ്ദാനം നൽകി സ്ഥാപനം പ്രവർത്തിച്ചു സാമൂഹ്യ മാധ്യമങ്ങൾ വഴി വിദേശ ജോലി സംബന്ധിച്ച് പരസ്യം നൽകിയിരുന്നു.
ALSO READ; തിരുവനന്തപുരം ബാറിലെ സംഘർഷം; ഓംപ്രകാശ് പിടിയില്‍
വടകര മണിയൂർ സ്വദേശി നിധിൻ രാജ് സിംഗപ്പൂരിലേക്കുള്ള വിസക്കായാണ് 2.5 ലക്ഷം നൽകിയത്. പിന്നീട് കാനഡയിലേക്ക് പോകാമെന്ന് പറഞ്ഞ് വീണ്ടും പണം തട്ടി. 5.25 ലക്ഷം രൂപയാണ് അമ്മയും മകനം ചേർന്ന് തട്ടിയെടുത്തത്. സമാനമായ കേസിൽ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത ഡോൾസി ജോസഫൈൻ സാജുവിനെ വടകര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രോഹിത്ത് സാജു കേസിൽ ഉൾപെട്ട് തിരുവനന്തപുരം ജയിലിലാണ്. രോഹിത്തിൻ്റെ അറസ്റ്റും പൊലീസ് രേഖപെടുത്തി. ജോലി വാഗ്ദാനം നൽകി പണം തട്ടിയ നിരവധി കേസുകൾ ഇവർക്കെതിയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here