തനിയെ രക്ഷപെടാൻ ഒരുക്കമല്ല; ഒടുവിൽ കിടപ്പിലായ അമ്മക്കൊപ്പം മകനും തീപിടിത്തത്തിൽ മരിച്ചു

വീടിന് തീപിടിച്ചപ്പോള്‍ അമ്മയെ ഉപേക്ഷിച്ച് പുറത്തിറങ്ങാന്‍ തയ്യാറാവാതിരുന്ന 60 വയസുകാരനും അമ്മയും മരിച്ചു. മുംബൈ ഗിര്‍ഗാവിലെ ജേതാഭായി ഗോവിന്ദ്ജി ബില്‍ഡിങിലുണ്ടായ തീപിടുത്തത്തിലായിരുന്നു സംഭവം നടന്നത്. മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ധിരന്‍ നലിന്‍കാന്ത് ഷായും അമ്മ നളിനിയും ആണ് തീപിടിത്തത്തിൽ മരിച്ചത്.

ALSO READ: ‘എല്ലാം ഒറ്റക്ക് വേണമെന്ന മനോഭാവമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം’: മുഖ്യമന്ത്രി

ഏറ്റവും താഴെ നിലയിലുള്ള ഒരു ഇലക്ട്രിക് ബോക്സില്‍ ഷോര്‍ട്ട്സര്‍ക്യൂട്ട് ഉണ്ടായതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. തീപിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. പഴക്കമുള്ള കെട്ടിടത്തില്‍ തടികള്‍ കൊണ്ടുള്ള കോണിപ്പടകളായിരുന്നതിനാല്‍ തീ വളരെ മുകളിലേക്ക് പടരുകയായിരുന്നു.

എന്നാൽ എല്ലാവരും ജീവനുവേണ്ടി ഓടിയപ്പോൾ കിടപ്പുരോഗിയായ അമ്മയെ വീട്ടില്‍ ഉപേക്ഷിച്ച് പുറത്തിറങ്ങാന്‍ ധീരന്റെ മനസ്സനുവദിച്ചില്ല. അടുത്തിടെയായിരുന്നു ആശുപത്രിയില്‍ നിന്ന് അമ്മയെ വീട്ടിലെത്തിച്ചത്.

തീപിടിച്ച കെട്ടിടത്തില്‍ നിന്ന് തൊട്ടടുത്ത വലിയ കെട്ടിടത്തിലേക്ക് പലകകള്‍ നിരത്തിവെച്ച് പാലം പോലെയുണ്ടാക്കിയാണ് ആളുകളെ രക്ഷിച്ചത്. കിടപ്പിലായ അമ്മയെയും കൊണ്ട് അതുവഴി ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയപ്പോഴേക്കും ഇതിനോടകംധിരന്റെ വീട്ടിലേക്ക് തീ പടരുകയായിരുന്നു.പിന്നീട് നടത്തിയ പരിശോധനയിലാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ:‘തന്റെ മകള്‍ ക്രൂരയാണ്’; കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനിതയുടെ അമ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News