മകനെ വിമാനത്താവളത്തിൽ വിട്ട് മടങ്ങി വരുംവഴി അപകടം; അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം

pathanamthitta car accident

പത്തനംതിട്ടയിൽ ക്രാഷ് ബാരിയറിലേക്ക് കാർ ഇടിച്ചുകയറി അമ്മയും മകനും മരിച്ചു. പുനലൂർ – പത്തനംതിട്ട റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവരാണ് മരിച്ചത്. മരിച്ച വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.

Also Read; അരുണിന്റേത് ദുരഭിമാനക്കൊലയെന്ന് ബന്ധുക്കൾ ; കൊലപാതകം പെൺകുട്ടിയുടെ മുന്നിൽ വെച്ച്

മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരുംവഴിയാണ് കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽവച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മരണത്തിനിടയാക്കിയ അപകടമുണ്ടായത്.

Also Read; മൊബൈല്‍ എടുത്തത് അമ്മ ചോദ്യംചെയ്തു; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ച് പുറത്തെടുക്കേണ്ടിവന്നു. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിന് മാതാപിതാക്കളായ വാസന്തി, സുരേഷ്, സഹോദരൻ വിപിൻ, ബന്ധു സിബിൻ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എത്തിയതായിരുന്നു. മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെട്ടു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

News summary; A mother and her son died after their car rammed into a crash barrier in Pathanamthitta

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News