കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

മലമ്പുഴ ചെറാട് സ്വദേശികളായ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനുമായ റഷീദ (46) മകൻ ഷാജി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. കടുക്കാംകുന്ന് പാലത്തിന് സമീപത്ത് വെച്ചാണ് ട്രെയിൻ തട്ടിയത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ALSO READ: ദില്ലി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; അതിർത്തി കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്

മലമ്പുഴയിലെത്തിയ ബാബു കുറുമ്പാച്ചി മലയിടുക്കിൽ 2022 ഫെബ്രുവരിയിലാണ് കുടുങ്ങിയത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ദൗത്യസംഘം ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്.

ALSO READ:വീട്ടില്‍ പ്രസവം; തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News