തൃശ്ശൂരില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ അമ്മയെയും മകനെയും കണ്ടെത്തി

death

തൃശ്ശൂരില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ അമ്മയെയും മകനെയും കണ്ടെത്തി. എരിഞ്ഞേരി അങ്ങാടിയിലാണ് സംഭവം. പല്ലൻ വീട്ടിൽ മെറീന (78) മകൻ പ്രവീൺ (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ALSO READ: നാട്ടുകാരെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്ന ഗുണ്ട, ജാമ്യത്തിലിറങ്ങി ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു; പ്രതി കസ്റ്റഡിയിൽ

തൃശ്ശൂര്‍ നഗരത്തിലെ എരിഞ്ഞേരി അങ്ങാടിയിലുള്ള വീട്ടിലാണ് അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശത്തുള്ളവര്‍ നടത്തിയ പരിശോധനയിലാണ് മരണം പുറത്തറിഞ്ഞത്. തുടര്‍ന്ന്, തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

പൊലീസ് പരിശോധനയില്‍ വീടിന്റെ എല്ലാ വാതിലുകളും അകത്തുനിന്നും പൂട്ടിയ നിലയിലാണ്. മുറിക്കുള്ളില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വാതിലുകള്‍ അകത്തുനിന്നും പൂട്ടിയ നിലയില്‍ ആയതിനാല്‍ ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

ALSO READ: പുതുവത്സരത്തില്‍ മലബാറിനും വേണാടിനും പുതിയ സമയം; നേരത്തേ പുറപ്പെടും

പ്രവീണിന്റെ സഹോദരന്‍ വിദേശത്തും, സഹോദരി തൃശ്ശൂരില്‍ മറ്റൊരിടത്തുമാണ് താമസിക്കുന്നത്. പ്രവീണും മെറീനയും മാത്രമാണ് ഈ വീട്ടില്‍ താമസം. മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചയോളം പഴക്കമുള്ളതായാണ് കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration