തൃശൂരിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ഇരിങ്ങാലക്കുട പൊറുത്തിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ 73 വയസ്സുള്ള മാലതി, മകൻ 45 വയസ്സുള്ള സുജീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ അർദ്ധ രാത്രിയോടെയാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Also read:ജനശതാബ്ദിയിലെ പുതിയ കോച്ച്; സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന് പരാതി

രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാനില്ലായിരുന്നു. ഒടുവിൽ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇരിങ്ങാലക്കുട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സുജീഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News