കണ്ണൂരില്‍ മാലൂര്‍ നിട്ടാറമ്പില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്പിലെ നിര്‍മല (62), മകന്‍ സുമേഷ് (38) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. മാലൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
സുമേഷിനെ തൂങ്ങിമരിച്ച നിലയിലും നിര്‍മ്മലയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി ഇവര്‍ വീടിന്റെ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനാല്‍ അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. നിര്‍മലയുടെ മൃതദേഹം ഇരുനില വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലും സുമേഷിനെ ഡൈനിങ് റൂമില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മകന്‍ പതിവായി ലഹരി ഉപയോഗിക്കുന്നായാളാണെന്നും വീട്ടില്‍ നിന്ന് ബഹളം പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. അവിവാഹിതനാണ് സുരേഷ്. മൃതദേഹങ്ങള്‍ മാലൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
അതേസമയം തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി ആതിരയെ (30) ആണ് മരിച്ചനിലിയില്‍ കണ്ടെത്തിയത്. കഴുത്തിനാണ് കുത്തേറ്റത്. പതിനൊന്നരയോടെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.
രാവിലെ 8.30 ന് ശേഷമാണ് സംഭവം. 8.30ന് ആതിര മകനെ സ്‌കൂളില്‍ യുവതി പറഞ്ഞയച്ചിരുന്നു. അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. കഠിനംകുളം പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.
ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം.
ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സൗഹൃദം സ്ഥാപിച്ചിരുന്നത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here