വീടിന് തീപിടിച്ച് ബിഹാറില്‍ അമ്മയും രണ്ട് കുട്ടികളും വെന്തുമരിച്ചു

FIRE

ബിഹാറിലെ ഭാലാപൂര്‍ ജില്ലയില്‍ ഉറക്കത്തിനിടയില്‍ വീടിന് തീപിടിച്ച് അമ്മയും രണ്ട് മക്കളും വെന്തുമരിച്ചു. മുപ്പതുകാരിയായ യുവതിയുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ALSO READ: ഇലോണ്‍ മസ്‌കിന് ടു-ഡു-ലിസ്റ്റ് പങ്കുവച്ച് ടൈം മാഗസിന്‍; ശതകോടീശ്വരന്റെ ലക്ഷ്യം അതുക്കുംമേലേ!

വ്യാഴാഴ്ച അര്‍ധരാത്രി ബിഹാറിലെ അതാനിയ ദിയാരയിലാണ് സംഭവം. വര്‍ഷാ ദേവി എന്ന യുവതിയും അവരുടെ കുഞ്ഞുമക്കളുമാണ് ദുരന്തത്തിന് ഇരയായത്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഫയര്‍ ഫോഴ്‌സിനെ പ്രദേശത്തേക്ക് അയച്ചെന്നും എന്നാല്‍ തീയണച്ചിട്ടും മൂന്നു ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നീരജ് കുമാര്‍ പറഞ്ഞു.

ALSO READ: മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രി ആര് ? ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

തീപിടിച്ച വീടിന്റെ ഉടമസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. മെഴുകുതിരിയില്‍ നിന്നും തീപടര്‍ന്നതാകാമെന്നാണ് നിഗമനം.

ALSO READ: ശബരിമലയിൽ തിരക്കേറുന്നു; ഈ മണ്ഡല കാലത്ത് ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിയത് ഇന്നലെ

മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News