ആലപ്പുഴയിൽ ഒരു വയസുകാരനെ അമ്മ ക്രൂരമായി മർദ്ദിച്ചു; കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പിതാവിന് അയച്ചുനൽകി

ആലപ്പുഴ മാന്നാറിൽ ഒരു വയസ്സുകാരന് അമ്മയുടെ ക്രൂര മർദ്ദനം. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ച ദൃശ്യങ്ങൾ പിതാവിന് അയച്ചു നൽകി. വിവാഹ വാഗ്‌ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും മൊഴി. മാന്നാർ പോലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു.

Also Read; തൃശ്ശൂർ പൊലീസ് അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്‍മഹത്യ ചെയ്ത നിലയിൽ

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസ് എടുത്തു. ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. കുട്ടിയോട് ക്രൂരത കാട്ടുന്ന മാതാവിന് എതിരെ നിയമനടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി.

Also Read; കത്രികകൊണ്ട് മുഖത്തും ചെവിയിലും ശരീരത്തിലും കുത്തി; റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News