‘എക്സ്ക്യൂസൊന്നും ജിമ്മിൽ നടക്കില്ലല്ലോ, അത് വീട്ടിലല്ലേ നടക്കൂ’; ഗോതമ്പ് ചാക്കെടുക്കാൻ മകളെ വെല്ലുവിളിച്ച് അമ്മ

ജിമ്മിലെ ഫിറ്റ്നെസ്സ് ട്രെയിനിങ്ങുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജിമ്മിൽ പോകുന്ന മകളെ ട്രോളുന്ന ഒരു അമ്മയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഖുശ്ബൂ എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കു വച്ചിരിക്കുന്നത്. ജിമ്മിൽ സ്ഥിരമായി പോകാറുള്ള മകളോട് ഒരു ​ഗോതമ്പ് ചാക്കെടുത്ത് വയ്ക്കാൻ അമ്മ പറയുന്നതും ശേഷം തന്നെ വിളിക്കുന്നത് കേട്ട യുവതി ഹാളിലേക്ക് വരുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.

also read: ഞങ്ങള്‍ക്ക് അന്നും ഇന്നും എന്നും ഒരേ നിലപാട്; വര്‍ഗീയശക്തികളെ ഒഴിവാക്കി മുന്നോട്ട് പോകുന്നതാണ് സിപിഐഎമ്മിന്റെ നിലപാട്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അമ്മ മകളെ ഒരു ചാക്ക് ​ഗോതമ്പ് എടുത്ത് മറ്റൊരിടത്ത് വയ്ക്കാൻ വെല്ലുവിളിക്കുന്നതാണ് വിഡിയോയിൽ. ‘നീ 50-50 വെയിറ്റ് എടുക്കുന്നതല്ലേ, ഞങ്ങളൊന്ന് കാണട്ടെ’ എന്നാണ് അമ്മയുടെ വെല്ലുവിളി. പിന്നാലെ, മകൾ തന്റെ നഖം വലുതാണ്, ടോപ്പ് ചെറുതാണ് എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ ഇതിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് അമ്മ മകൾക്ക് കൊടുത്തത്. ‘നഖം വലുതാണ്, ടോപ്പ് ചെറുതാണ് എന്ന എക്സ്ക്യൂസൊന്നും ജിമ്മിൽ നടക്കില്ലല്ലോ, അത് വീട്ടിലല്ലേ നടക്കൂ’ എന്നാണ് അമ്മ തിരികെ ചോദിച്ചത്.

also read: അഭിനയിച്ച സിനിമകൾക്ക് പണം കിട്ടിയില്ല, വെള്ളം കിട്ടാതെയുള്ള മരണം; പ്രശസ്ത നടൻ ബോബി കൊട്ടാരക്കരയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി കുടുംബം

എന്നാൽ മകൾ പിന്നീട് ​ഗോതമ്പ് ചാക്കെടുക്കാൻ ശ്രമിക്കുകയും എന്നാൽ, ആദ്യം അവൾ പരാജയപ്പെടുകയുമാണ് ചെയ്തത്. പലരീതിയിൽ അവളുടെ ശ്രമം പിന്നീട് തുടരുന്നതും വിഡിയോയിൽ കാണാം. കുറച്ച് നേരത്തെ ശ്രമത്തിന് ശേഷം അവൾ ചാക്ക് എടുത്ത് പൊക്കുക തന്നെ ചെയ്യുന്നുണ്ട്. പിന്നെ, കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ ചാക്കുമായി പോകുന്നതും കാണാം. ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിറചിരിയാണ് സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News