വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവതിക്കും 3 വയസ്സുകാരനും ദാരുണാന്ത്യം

വിനോദയാത്ര കഴിഞ്ഞു മടങ്ങവേ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവതിക്കും 3 വയസ്സുകാരനും ദാരുണാന്ത്യം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

മമ്പാട് നടുവക്കാട് ഫ്രണ്‍ഡ്‌സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരന്‍ ഷിജുവിന്റെ മകന്‍ ധ്യാന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഷിനോജ് (40), മകന്‍ നവനീത് (7), ഷിനോജിന്റെ സഹോദരി ഷിമിയുടെ മകള്‍ ഭവ്യ (10) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read : പെന്‍ഷന്‍ തട്ടിപ്പ്: ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

തിങ്കളാഴ്ച രാവിലെ 10.30നാണ് അപകടമുണ്ടായത്. എല്ലാവരെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെയും ധ്യാന്‍ ദേവിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.

എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂര്‍ മലയില്‍ ആമസോണ്‍ വ്യൂ പോയിന്റ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ മമ്പാട് ഓടായിക്കല്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെ തണ്ണിക്കുഴി ഇറക്കത്തില്‍ വെച്ചാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News