മാറനല്ലൂരില്‍ വൃദ്ധയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്

കാട്ടാക്കട മാറനല്ലൂരില്‍ വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയില്‍ മകനാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ക്രൂരമര്‍ദ്ദനത്തില്‍ ആന്തരിക അവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ:  പന്തീരാങ്കാവ് ഗാർഹിക പീഡനം; ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം പിൻമാറിയത് പ്രതിയുടെ സ്വഭാവ വൈകൃതങ്ങൾ മൂലം

മാറനല്ലൂരില്‍ ജയ എന്ന വീട്ടമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസിയാണ് മൃതദേഹം കണ്ടത്. മകന്‍ ബിജു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. മകന്‍ അമ്മയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞിരുന്നു.

ALSO READ:  ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം കുടിക്കൂ; ഗുണങ്ങള്‍ ഏറെ

മകന്‍ സ്ഥിരം മദ്യപാനിയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News