ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് രാധാനഗറില്‍ മകളെ പീഡിപ്പിച്ചയാളെ കറണ്ട് അടിപ്പിച്ച് കൊലപ്പെടുത്തി അമ്മ. രാജു മണ്ടല്‍ എന്നയാളാണ് മരിച്ചത്. ഇയാള്‍ നിരന്തരം ഇവരുടെ വീട്ടില്‍ കടന്നുകയറുകയും പ്രായപൂര്‍ത്തിയാകാത്ത മകളെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് സാധനങ്ങള്‍ എടുത്തുകൊണ്ട് പോകുന്നതും പതിവായിരുന്നു.
ഗ്രാമവാസികളോടടക്കം പരാതികള്‍ പറഞ്ഞിട്ടും ആരും ഒരു നടപടിയും സ്വീകരിക്കാഞ്ഞതോടെയാണ് രാജു മണ്ടലിനെ കൊലപ്പെടുത്താന്‍ അമ്മയും മകളും ചേര്‍ന്ന് തീരുമാനിച്ചത്. വെള്ളിയാഴ്ച ഇരുവരും ഇലക്ട്രിക്ക് വയര്‍ വാങ്ങി, അതിന്റെ സുരക്ഷാ കവര്‍ നീക്കം ചെയ്ത ശേഷം മുളവടിയില്‍ അത് ചുറ്റി. അതുമായി വൈദ്യുതി കടന്നുപോകുന്ന കോപ്പര്‍വയര്‍ ബന്ധിപ്പിച്ചു വാതിലിനുമുന്നില്‍ വച്ചു. വെള്ളിയാഴ്ച രാജു ഇവരുടെ വീട്ടിലേക്ക് വന്നില്ല. തൊട്ടടുത്ത ദിവസം രാത്രി പത്തുമണിയോടെ മദ്യപിച്ച് ബോധമില്ലാതെ അവിടെയത്തിയ രാജു അമ്മയെയും മകളെയും ചീത്തവിളിക്കുകയും വീട്ടിനകത്തേക്ക് കയറുന്നതിനിടയില്‍ ഷോക്കേറ്റ് മരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചു.
ALSO READ: വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയോളം രൂപ തട്ടിയെടുത്തയാളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു
രാജുവിന്റെ മരണത്തിന് പിന്നാലെ അമ്മയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തമായ പദ്ധതി തയ്യാറാക്കി കൊലപാതകം നടത്തിയ അമ്മയെ ജയിലിലും മകളെ ജുവനൈല്‍ ഹോമിലുമാക്കി.
മരിച്ച രാജുവിന് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ പലരുടെയും വീട്ടില്‍ അതിക്രമിച്ച് കയറാറുണ്ടെന്നും പറയപ്പെടുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here