കുഞ്ഞിനെ രക്ഷിച്ചു; തുമ്പിക്കൈ കൂപ്പി നന്ദി അറിയിച്ച് അമ്മ ആന; വൈറലായി വീഡിയോ

മൃഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത്തരത്തിലോരു വീഡിയോ ആണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മനം കവരുന്ന ഒരു ആനക്കാഴ്ച്ചയാണ് അത്. അബദ്ധത്തില്‍ കനാലില്‍ വീണ കുഞ്ഞിനെ രക്ഷിച്ച് തിരികെ ഏല്‍പ്പിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറയുകയാണ് അമ്മ ആന.

Also Read: കർഷകസമരം; ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ്‌ പുന:സ്ഥാപിച്ചു

തമിഴ്നാട് അഡിഷ്ണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു എക്സില്‍ പങ്കുവെച്ച ഈ വിഡിയോ നിരവധി ആളുകളാണ് പങ്കുവച്ചിരിക്കുന്നത്. കോയമ്പത്തൂര്‍ പൊള്ളാച്ചിയിലെ അണ്ണാമലൈ ടൈഗര്‍ റിസര്‍വിലെ കനാലില്‍ അകപ്പെട്ട കുട്ടിയാനയെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്. പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ മുതിര്‍ന്ന ആനയുടെ ചിന്നം വിളികേട്ടാണ് അവിടേക്കോടിയത്. ടൈഗര്‍ റിസര്‍വിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് 48 കിലോമീറ്റര്‍ ആണ് കനാല്‍ ഒഴുകുന്നത്.

തിരുപ്പതി ഡാമുമായി ബന്ധിക്കുന്ന കനാലിനിടെ 20 കിലോമീറ്റര്‍ വലിയ ടണല്‍ ആണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുട്ടിയാനയെ പുറത്തെടുക്കാന്‍ സാധിച്ചതെന്ന് ഉദ്യോഗസ്ഥന്‍ രാമസുബ്രമണ്യന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News