മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്; മനംനൊന്ത് അമ്മ ജീവനൊടുക്കി

മകന്റെ മരണവിവരം താങ്ങാന്‍ കഴിയാതെ അമ്മ ജീവനൊടുക്കി. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. നെടുമങ്ങാട് വെള്ളൂര്‍ക്കോണം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപിക ഷീജാ ബീഗമാണ് മകന്റെ മരണവിവരമറിഞ്ഞ് ആത്മഹത്യ ചെയ്തത്. ഫേസ്ബുക്കില്‍ മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികള്‍ നേര്‍ന്നുള്ള പോസ്റ്റ് കണ്ടതിന് പിന്നാലെ ഷീജാ ബീഗം കിണറ്റില്‍ ചാടുകയായിരുന്നു.

also read- ആലുവയിലെ പീഡനം; പ്രതി പ്രദേശവാസി തന്നെയെന്ന് പൊലീസ്; കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിനകത്തുണ്ടായ വാഹനാപകടത്തില്‍ ഷീജാ ബീഗത്തിന്റെ മകന്‍ സജിന്‍ മുഹമ്മദ് മരിച്ചിരുന്നു. മകന് പരുക്കേറ്റു എന്ന് മാത്രമായിരുന്നു കുടുംബം ഷീജാ ബീഗത്തെ അറിയിച്ചത്. ഷീജയെ കുടുംബ വീട്ടിലാക്കിയ ശേഷം ഭര്‍ത്താവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്ക് യാത്രതിരിച്ചു. മകന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ഷീജയുടെ മുന്നിലേക്ക് രാത്രി വൈകിയെത്തിയത് മകന്റെ മരണവാര്‍ത്ത. ഫേസ്ബുക്കില്‍ മകന് ആദരാജ്ഞലികള്‍ നേര്‍ന്നുള്ള പോസ്റ്റ് കണ്ട ഷീജ സ്തബ്ദയായി. ഇളയ മകള്‍ സിയാനയെപ്പോലും ഉണര്‍ത്താതെ രാത്രി ഒന്നരയോടെ ഷീജാബീഗം തൊട്ടടുത്തുള്ള വസ്തുവിലെ കിണറ്റിലേക്ക് ചാടുകയായിരുന്നു.

also read- പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ഉറങ്ങാന്‍ കിടന്ന ഷീജയെ കാണാതായത് ശ്രദ്ധയില്‍പ്പെട്ട സഹോദരന്‍ ഷാജഹാനും ബന്ധുക്കളും തിരച്ചില്‍ നടത്തിയപ്പോള്‍ കിണറിന്റെ ഇരുമ്പറ മാറിയത് ശ്രദ്ധയില്‍പ്പെട്ടു. ഷീജ കിണറ്റില്‍ ചാടിയെന്ന് മനസിലായതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഷീജയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News