‘കടൈസി വ്യവസായി’ലെ അമ്മ മകന്റെ അടിയേറ്റ് മരിച്ചു

ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ സിനിമയിലെ അമ്മ മകന്റെ അടിയേറ്റ് മരിച്ചു. 71 വയസ്സുകാരിയായ കാസമ്മാള്‍ ആണ് മരിച്ചത്. സംഭവം നടന്നത് മധുര ജില്ലയിലെ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ്. മകന്‍ നമകോടി അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാള്‍ തത്ക്ഷണം മരിച്ചു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. വഴക്ക് നടന്നത് മദ്യപിക്കാന്‍ പണം ചോദിക്കുന്നതിനിടയിലാണ്.

വീട്ടില്‍ ഉറങ്ങുകയായിരുന്ന കാസമ്മയെ വിളിച്ചുണര്‍ത്തിയ മകൻ പതിവുപോലെ മദ്യം കുടിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കൃത്യം നടന്നതിന് ശേഷം അയല്‍വാസികള്‍ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി.

ബാല്‍സാമി-കാസമ്മാള്‍ ദമ്പതിമാര്‍ക്ക് നമകോടിയുള്‍പ്പെടെ മൂന്നു മക്കളാണ്.

ALSO READ: ചലചിത്ര– മാധ്യമ പ്രവർത്തകൻ റഹീം പൂവാട്ടുപറമ്പ്‌ അന്തരിച്ചു

കാസമ്മാളിന്റെ കഥാപാത്രം 69-ാമത് ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വിജയ് സേതുപതിയുടെ അമ്മയായാണ് കാസമ്മാള്‍ അഭിനയിച്ചത്. കടൈസി വ്യവസായി എന്ന ചിത്രത്തിന് എം മണികണ്ഠന്‍ ആണ് രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചത്. കാര്‍ഷിക ജീവിതത്തിന്റെ നിഷ്‌കളങ്കതയും ആചാര വിശ്വാസങ്ങളും ആധുനിക സമൂഹവുമായി വൈരുദ്ധ്യത്തിലാവുന്ന കഥാ തന്തുവാണ് സിനിമ. ഒട്ടേറെ ഗ്രാമീണര്‍ അഭിനേതാക്കളായി എത്തിയ ഈ ചിത്രത്തിൽ വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85-കാരനുമാണ് പ്രധാനവേഷം കൈകാര്യംചെയ്തത്. മികച്ച തമിഴ് ചിത്രമായായി തെരഞ്ഞെടുക്കപ്പെട്ട കടൈസി വ്യവസായിയുടെ ഛായാഗ്രഹണം നിർവഹിച്ചത് മണികണ്ഠന്‍ തന്നെയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News