പുതിയ വിവാഹ ജീവിതത്തിന് തടസം;, അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ; സംഭവം ദില്ലിയിൽ

കാമുകനുമായി ഒരുമിച്ച് ജീവിക്കാൻ അഞ്ച് വയസുള്ള മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ദില്ലി അശോക് വിഹാറിലാണ് ക്രൂര സംഭവമുണ്ടായത്. ദീപ്ചന്ദ് ബന്ദു ആശുപത്രി അധികൃതരാണ് കൊലപാതകവിവരം പൊലീസിൽ അറിയിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഇതാണ് ആശുപത്രി അധികൃതരിൽ സംശയമുണ്ടാക്കിയത്.

സ്ഥലത്തെത്തിയ പൊലീസ് കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.

ഭർത്താവ് ഉപേക്ഷിച്ച ഇവർ കുഞ്ഞുമായി തനിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ രാഹുൽ എന്നൊരാളുമായി ഇൻസ്റ്റഗ്രാമിലൂടെ യുവതി പരിചയത്തിലാവുകയും, അടുപ്പത്തിലാവുകയുമായിരുന്നു. പിന്നീട് രാഹുലിന്റെ കുടുംബവും യുവതിയെ വന്ന കണ്ടിരുന്നു. യുവതിയെ വിവാഹം ചെയ്യാമെന്ന് യുവാവ് ഉറപ്പു നൽകിയിരുന്നു. എന്നാൽ കുടുംബത്തെ സ്വീകരിക്കാൻ കഴിയില്ലെന്ന് ഇയാൾ അറിയിച്ചു.

വിവാഹത്തിന് കുട്ടി തടസമായതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഹിമാചലില്‍ ബന്ധുവിനൊപ്പം താമസിക്കുകയായിരുന്നു യുവതിയും കുഞ്ഞും. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പോക്‌സോ ആക്ട് പ്രകാരം കുട്ടിയുടെ ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News