ജോലിക്ക് പോകാന്‍ തടസ്സമെന്ന് കണ്ട് ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. പാലക്കാട് ഷൊര്‍ണ്ണൂരില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. കുറ്റസമ്മതം നടത്തിയ കുട്ടിയുടെ അമ്മ ശില്‍പ്പയെ ഷൊര്‍ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് ഷൊര്‍ണ്ണൂരിലെ ഒരു വയസുകാരിയുടെ മരണത്തിന്റെ ചുരുളഴിച്ചപ്പോള്‍ പുറത്ത് വന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഒരു വയസ്സുള്ള മകള്‍ ശിഖന്യയുമായി കോട്ടയം സ്വദേശിനി ശില്‍പ, ഭര്‍ത്താവായ പാലക്കാട് സ്വദേശിയെ കാണാന്‍ ഷൊര്‍ണൂരിലെത്തിയത്.
Also Read : ഗോവിന്ദ് പന്‍സാരെ കൊല്ലപ്പെട്ടിട്ട് 9 വര്‍ഷം; പ്രതികളെ മുഴുവന്‍ പിടികൂടാനാകാതെ അന്വേഷണം ഇഴയുന്നു
ഏറെ നേരമായി കുഞ്ഞ് ഉറക്കമായിരുന്നതില്‍ സംശയം തോന്നിയതോടെ സുഹൃത്ത് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശ പ്രകാരം ഇരുവരേയും ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ പരിശോധനയില്‍ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ശില്‍പ്പയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു.
പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ്, കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ശില്‍പ്പ സമ്മതിച്ചത്.
മാവേലിക്കരയിലെ വീട്ടില്‍ വെച്ച് ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കുഞ്ഞുമായി ഷൊര്‍ണ്ണൂരിലേക്ക് വണ്ടി കയറിയതെന്നും ജോലിക്ക് പോവാന്‍ തടസ്സമായതിനെ തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ശില്‍പ്പ പോലീസിന് മൊഴി നല്‍കിയത്. ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ശില്‍പ്പയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here