കോട്ടയത്ത് മകനെ അമ്മ വെട്ടിക്കൊന്നു

കോട്ടയം മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടിയത്. ഈ മാസം 20 നായിരുന്നു ആക്രമണം നടന്നത്. പരുക്കേറ്റ മകൻ അനുദേവൻ (45) ഇന്നാണ് മരിച്ചത്. സംഭവത്തെ തുടർന്ന് അമ്മ സാവിത്രിയമ്മ ( 73 ) പൊലീസ് കസ്റ്റഡിയിലാണ്. മദ്യ ലഹരിയിൽ മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമണം നടത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി.

Also read:ലോകേഷ് കനകരാജ് നാളെ കേരളത്തിൽ, എത്തുന്നത് ഈ തിയേറ്ററുകളിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News