നവജാത ശിശുവിന്‍റെ മൃതദേഹം നായ കടിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: അമ്മ അറസ്റ്റില്‍

അഞ്ചുതെങ്ങിൽ നവജാത ശിശുവിന്‍റെ മൃതദേഹം നായ കടിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുഞ്ഞിന്‍റെ  അമ്മയെ പൊലീസ്  അറസ്റ്റ് ചെയ്തു. അമ്മ ജൂലിയാണ് അറസ്റ്റിലായത്.

കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കു‍ഴിച്ചുമൂടുകയായിരുന്നു. വീട്ടുപറമ്പിൽ കുഴിച്ചിട്ട മൃതദേഹം നായ കടിച്ച് പുറത്തെടുത്തതോടെയാണ് സംഭവം പുറത്തായത്.

ALSO READ: മരം മുറി കേസിലെ പ്രതികളുടെ വാദം പൊളിഞ്ഞു; മരത്തിന്റെ DNA പരിശോധന നടത്തുന്നത് ഇന്ത്യയിൽ ആദ്യം, മന്ത്രി എ കെ ശശീന്ദ്രൻ 

ജൂലൈ 18നാണ് നവജാതശിശുവിനെ നായ കടിച്ച നിലയിൽ നാട്ടുകാർ കണ്ടത്. വൈദ്യപരിശോധനയിൽ ആണ് കുഞ്ഞിന്റെ അമ്മ അഞ്ചുതെങ്ങ് മാമ്പിളി സ്വദേശി ജൂലിയാണെന്ന് വ്യക്തമായത്. ജൂലിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.പ്രസവിച്ചയുടൻ ജൂലി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്നാണ് കുഞ്ഞിന്റെ മൃതദേഹം ശുചിമുറിക്ക് പിന്നിൽ കുഴിച്ചിട്ടത്. ഇവിടെ നിന്നും തെരുവ് നായകൾ മൃതദേഹം കടിച്ച് പുറത്തിടുക്കുകയായിരുന്നു.
ഭർത്താവിന്റെ മരണശേഷം കുറച്ചുകാലമായി അഞ്ചുതെങ്ങിലാണ് ജൂലി താമസിച്ചിരുന്നത്. പ്രസവവിവരം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന അപമാനം ഭയനാണ് കൊലപാതകം ജൂലി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News