നാലാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞ്; കുറ്റപ്പെടുത്തല്‍ ഭയന്ന് നവജാതശിശുവിനെ കഴുത്തുഞ്ഞെരിച്ച് കൊന്ന് അമ്മ

Baby

ആറുദിവസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖയാലയില്‍ ആണ് ദാരുണമായ സംഭവം. സംഭവത്തില്‍ ശിവാനി എന്ന യുവതി പോലീസിന്റെ പിടിയിലായി. കൊലപാതകത്തിന് ശേഷം മൃതദേഹം ബാഗില്‍ പൊതിഞ്ഞ് അയല്‍പക്കത്തെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിപ്പിക്കുകയായിരുന്നു.

പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയതിന്റെ പേരില്‍ യുവതി സമൂഹത്തില്‍നിന്ന് അവഹേളനം നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്റെ നാലാമത്തെ പെണ്‍കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

യുവതിയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഫലം വന്നതിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതവരുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. യുവതി കുറ്റം സമ്മതിച്ചുവെന്നും കൊല്ലപ്പെട്ടത് നാലാമത്തെ കുട്ടിയാണെന്നും രണ്ടുകുട്ടികള്‍ നേരത്തേ മരിച്ചുവെന്നും ശിവാനി വെളിപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

Also Read : ‘സോറി നിങ്ങളെ ഞാന്‍ കൊല്ലുന്നു, ഒരുപാട് മിസ്സ് ചെയ്യും, ഓം ശാന്തി’; അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത് മകന്‍

കൊലപ്പെടുത്തിയ കുഞ്ഞിനെ ഒളിപ്പിച്ച ശേഷം കുഞ്ഞിനെ കാണാനില്ലെന്ന് യുവതി കുടുംബാഗങ്ങളോട് പറഞ്ഞു. രാത്രി രണ്ടുമണി സമയത്ത് കുഞ്ഞിനെ മുലയൂട്ടുകയും കുഞ്ഞിന്റെ അടുത്തുതന്നെ ഉറങ്ങാന്‍ കിടത്തുകയും ചെയ്തു. എന്നാല്‍ പുലര്‍ച്ചെ 4.30ന് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാതായെന്നായിരുന്നു ഇവര്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്.

തുടര്‍ന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അടുത്തുള്ള വീടുകളിലും തിരച്ചില്‍ നടത്തി. പോലീസിന്റെ തിരച്ചിലിനിടയില്‍ ശരീരത്തിലെ തുന്നല്‍ നീക്കാന്‍ ആശുപത്രിയില്‍ പോകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇത് സംശയത്തിനിടയാക്കി. പിന്നാലെ നടത്തിയ ചോദ്യംചെയ്യലിലാണ് യുവതി കുറ്റം സമ്മതിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News