പത്തനംതിട്ടയില്‍ പ്രസവ ശേഷം മാതാവ് കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ചു

പത്തനംതിട്ട ആന്മുളയില്‍ പ്രസവ ശേഷം മാതാവ് കുട്ടിയെ ബക്കറ്റില്‍ ഉപേക്ഷിച്ചു. ആന്മുള കോട്ടഭാഗം സ്വദേശിയായ യുവതിയാണ് ചോര കുത്തിനെ ഉപേക്ഷിച്ചത്. അവശ നിലയില്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി ഇക്കാര്യം അശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ച പ്രകാരം ചെങ്ങന്നൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയെ ബക്കറ്റില്‍ നിന്നും കണ്ടെടുത്തു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നിര്‍ദേശ പ്രകാരം കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയെ ഉപേക്ഷിച്ച മാതാവിനെതിരെ IPC 307 , ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം ആറന്മുള പൊലീസ് കേസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News