ഇതെന്റെ മകനാ, അവനെ കല്യാണം കഴിപ്പിക്കണം; ആൽമരത്തെ കല്യാണം കഴിപ്പിച്ച് ഒരമ്മ

സ്വന്തം മകനെപ്പോലെ വളർത്തി ആൽമരത്തെ കല്യാണം കഴിപ്പിച്ച് ഒരമ്മ. പുർബ ബർധമാനിലെ മെമാരിയിലാണ് വ്യത്യസ്തമായ ഈ വിവാഹം നടന്നത്. രേഖാ ദേവി എന്ന സ്ത്രീയാണ് ഈ ആൽമരം നട്ടു വളർത്തിയത്. സ്വന്തം കുഞ്ഞിനെ പോലെ തന്നെയായിരുന്നു രേഖാ ദേവി ആൽമരത്തെ കണ്ടതും പരിചരിച്ചതും. എന്നാൽ ആൽമരം പടർന്ന് പന്തലിച്ചപ്പോഴാണ് രേഖാ ദേവിക്ക് തന്റെ മകൻ വിവാഹം കഴിക്കാനുള്ള പ്രായത്തിൽ എത്തിയെന്നും അവനെ വിവാഹം കഴിപ്പിക്കണം എന്നുമുള്ള തോന്നലുണ്ടായത്. സ്വന്തം മകനെ പോലെ വളർത്തിയ ആ ആൽമരത്തിനെ അവർ കല്യാണവും കഴിപ്പിച്ചു.

രേഖാ ദേവിക്ക് രണ്ട് പെൺമക്കളായിരുന്നു. രണ്ട് പേരുടെയും വിവാഹം കഴിഞ്ഞു. രേഖാ ദേവിയുടെ ഭർത്താവ് മരിക്കുന്നതിന് മുമ്പ് ആൽമരത്തിന്റെ വിവാഹം നടത്താമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഭർത്താവിന്റെ മരണശേഷമാണ് അത് നടന്നത്. ഒരു ദിവസം താൻ ആൽമരത്തിന്റെ ചുവട്ടിൽ ഒരു വധുവിനെ കണ്ടെത്തി എന്നും അത് വിധിയാണ് എന്ന് തനിക്ക് തോന്നി എന്നും രേഖാ ദേവി മാധ്യമങ്ങളോട് പറഞ്ഞു.

നാട്ടിൽ നിന്നുള്ളവരുടെ സാമ്പത്തിക പിന്തുണയോടെയാണ് മകനായി കണ്ട് വളർത്തിയ ആൽമരത്തിനെ രേഖാ ദേവി വിവാഹം കഴിപ്പിച്ചത്. അനവധിപ്പേരാണ് വിചിത്രമായ ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News