പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം. കാടുഗോഡി എകെജി കോളനിയിൽ താമസിക്കുന്ന തമിഴ്നാടു സ്വദേശിനി സൗന്ദര്യയും (23) മകൾ സുവിക്ഷയുമാണ് മരിച്ചത്. വൈറ്റ്ഫീൽഡിനു സമീപം ഹോപ്ഫാമിലെ നടപ്പാതയിലേക്കു പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്.സ്വദേശമായ തമിഴ്നാട്ടിലെ കടലൂരിൽ പോയി മടങ്ങി വരികയായിരുന്നു ഇവർ.

ALSO READ: പൊതുവിദ്യാഭ്യാസ – ആരോഗ്യ രംഗത്ത് വമ്പന്‍ മുന്നേറ്റം സര്‍ക്കാര്‍ നടത്തിയെന്ന് മുഖ്യമന്ത്രി

സംഭവ സ്ഥലത്തു വച്ചു തന്നെ സൗന്ദര്യയും കുഞ്ഞും മരിക്കുകയായിരുന്നു. ഇവരുടെ ട്രോളി ബാഗും മൊബൈൽ ഫോണും സമീപത്തു കണ്ടതോടെ വഴിയാത്രക്കാർ കാടുഗോഡി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ ഊർജമന്ത്രി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതരവീഴ്ച വരുത്തിയതിന് ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ലൈൻമാൻ എന്നിവരെ സസ്പെൻഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ALSO READ: നടന്‍ വിജയ്കാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News