‘മകള്‍ ആരെയും കൊല്ലില്ല; സിദ്ധിഖിനെ അവള്‍ക്ക് നേരത്തേ അറിയാമായിരുന്നു’; വെളിപ്പെടുത്തി ഫര്‍ഹാനയുടെ ഉമ്മ

കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി കേസിലെ പ്രതി ഫര്‍ഹാനയുടെ ഉമ്മ. കൊല്ലപ്പെട്ട സിദ്ധിഖും ഫര്‍ഹാനയും തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നുവെന്ന് ഫര്‍ഹാനയുടെ ഉമ്മ കൈരളി ന്യൂസിനോട് പറഞ്ഞു. തന്റെ മകള്‍ ആരെയും കൊല്ലില്ല. ഷിബിലിയെ സിദ്ധിഖിന് പരിചയപ്പെടുത്തിയതും ജോലി വാങ്ങി നല്‍കിയതും ഫര്‍ഹാനയാണെന്നും ഉമ്മ പറഞ്ഞു.

മകള്‍ കൊലക്കേസില്‍ പ്രതിയായ വിവരം വാര്‍ത്തയിലൂടെയാണ് അറിയുന്നത്. മകള്‍ സ്വമേധയാ കൊല നടത്തുമെന്ന് കരുതുന്നില്ല. ഷിബിലി ഭീഷണിപ്പെടുത്തിയിട്ടുണ്ടാകുമെന്നും ഫര്‍ഹാനയുടെ ഉമ്മ പറഞ്ഞു. ഫര്‍ഹാനയും ഷിബിലിയും മൊബൈല്‍ മുഖാന്തരമാണ് പരിചയപ്പെട്ടതെന്നാണ് കരുതുന്നത്. ഷിബിലിയെ തങ്ങള്‍ക്ക് പരിയമില്ല. ഫര്‍ഹാന അവന് വേണ്ടിയാണ് ജീവിച്ചത്. അവന് സുഖമാണെങ്കില്‍ അവള്‍ക്കും സുഖമാണെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. ഫര്‍ഹാന ഇടപെട്ട് പലയിടങ്ങളിലും അവന് ജോലി വാങ്ങി കൊടുത്തു. എന്നാല്‍ അവിടെയെല്ലാം അവന്‍ പ്രശ്‌നമുണ്ടാക്കി. മേലനങ്ങി പണിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ കിട്ടിയപണിയെല്ലാം അവന്‍ ഒഴിവാക്കി. സിദ്ധിഖിന്റെ ഹോട്ടലില്‍ അവന് ജോലി കിട്ടിയത് ഫര്‍ഹാന വഴിയാണെന്നും ഉമ്മ പറയുന്നു.

ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തറിയുന്നത്. മലപ്പുറം തിരൂര്‍ സ്വദേശിയായ സിദ്ധിഖാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ട് ഭാഗങ്ങളായി മുറിച്ച് അട്ടപ്പാടിയിലെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. സിദ്ധിഖിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചെന്നൈയില്‍ നിന്ന് പിടിയിലായ ഷിബിലിയും ഫര്‍ഹാനയുമാണ് സിദ്ധിഖിനെ കൊന്ന് കാട്ടില്‍ തള്ളിയ വിവരം പൊലീസിനെ അറിയിച്ചത്. ഇവര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഫര്‍ഹാനയുടെ സുഹൃത്ത് ആഷിഖും കേസിലെ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News