സംവിധായകൻ രാജസേനന്‍റെ മാതാവ് ഡി രാധാമണിയമ്മ നിര്യാതയായി

സംവിധായകൻ രാജസേനന്‍റെ മാതാവ് ഡി രാധാമണി അമ്മ (85) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. വ്യാ‍ഴാ‍ഴ്ച വൈകിട്ട് നാല് മണിയോടാണ് മരണം സംഭവിച്ചത്.

ALSO READ: കോട്ടയം വെള്ളൂർ പേപ്പർ മില്ലിൽ വൻ തീപിടിത്തം

പരേതനായ ഡാൻസർ മരുതൂർ അപ്പുക്കുട്ടൻ നായരാണ് ജീവിത പങ്കാളി. രാജസേനൻ, ജയചന്ദ്രൻ, ശ്രീകലാദേവി, എ.ആർ.കണ്ണൻ ( നിർമ്മാതാവ് ), റാണി അനീസിയ, റാണി അപ്സര എന്നിവര്‍ മക്കളാണ്. ശ്രീലത,വിജയൻ നായർ, പ്രമീള, ജീജ കണ്ണൻ, കെ.ടി.മുരളീധരൻ നായർ,ശശിധരൻ എന്നിവരാണ് മരുമക്കൾ.  സംസ്കാരം വെള്ളിയാ‍ഴ്ച രാവിലെ 9.30 ന് സ്വവസതിയായ പിരപ്പൻകോട് അപ്സര നിവാസിൽ.

ALSO READ: തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവ്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News