ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. തെളിവെടുപ്പിനിടെ കണ്ടെടുത്ത വസ്ത്രം കൊല്ലപ്പെട്ട കുട്ടിയുടേത് തന്നെയെന്ന് അമ്മ സ്ഥിരീകരിച്ചതായി ഡിഐജി എ. ശ്രീനിവാസ് പറഞ്ഞു. പ്രതി നിലവില്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറേ വേണമെന്ന ആവശ്യം സര്‍ക്കാരിനെ അറിയിച്ചതായും ഡിഐജി അറിയിച്ചു.
പ്രതി അസഫാക് ആലം കൊലപ്പെടുത്തിയത് കുട്ടിയുടെ തന്നെ ടീഷര്‍ട്ട് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സാധാരണ പീഡനക്കൊലപാതകങ്ങളില്‍ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകള്‍ കുട്ടിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു ഫൊറന്‍സിക് വിദഗ്ധരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. പീഡനത്തിന് ശേഷം പ്രതി അസഫാക് പെണ്‍കുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണം കണ്ടെത്താനുള്ള ശ്രമവും അന്വേഷണസംഘം തുടങ്ങി. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കാളിത്തമില്ലെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. കുറ്റകൃത്യത്തിന്റെ തലേന്നും പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചു പരാജയപ്പെട്ടതായും സംശയിക്കുന്നുണ്ട്.
അസഫാക് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here