ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ രാത്രി വീട്ടിലെത്തി കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി

ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. നവജാതശിശുവിനൊപ്പം വീട്ടിലായിരുന്ന യുവതിയേയാണ് രാത്രി അതിക്രമിച്ചെത്തിയ സംഘം ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. അസമിലെ മോറിഗാവ് ജില്ലയിലാണ് സംഭവം.

Also Read : ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി; സംഭവം വയനാട്ടില്‍

തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. 25കാരിയായ നികിത ദേവിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

പ്രദേശത്തെ സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായ യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ഒരുവര്‍ഷമായി നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്തിരുന്നത്. അതിനാല്‍ത്തന്നെ രാത്രി സമയങ്ങളില്‍ നവജാതശിശുവിനൊപ്പം വീട്ടിലൊറ്റയ്ക്കായിരുന്നു യുവതി.

Also Read : കുളിച്ചുകൊണ്ടിരിക്കേ ഭര്‍ത്താവിന്റെ മുഖത്തേക്ക് തിളച്ച മുളക് വെള്ളമൊഴിച്ച് ഭാര്യ; തുടര്‍ന്ന് മുറിയില്‍ അടച്ചിട്ടു, ഒടുവില്‍

അടുത്തിടെയായി രാത്രിയും വൈകിട്ടും ചിലര്‍ പരിസരത്ത് നടക്കുന്നത് ഭര്യ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടതെന്നും ഭര്‍ത്താവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News