എസ്എഫ്‌ഐ നേതാവിന്റെ അന്ത്യയാത്രയില്‍ ലാല്‍ സലാം വിളിച്ച് അമ്മ; വീഡിയോ

എസ്എഫ്‌ഐ നേതാവിന്റെ അന്ത്യയാത്രയില്‍ ലാല്‍ സലാം വിളിച്ച് അമ്മ. കഴിഞ്ഞ ദിവസം തെങ്ങ് വീണുണ്ടായ അപകടത്തില്‍ മരിച്ച എസ്എഫ്‌ഐ നേതാവും വയനാട് സ്വദേശിയുമായ നന്ദു സി.യുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് അമ്മ ശ്രീജ ലാല്‍ സലാം വിളിച്ചത്. നന്ദുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് സംഭവം.

നൂറ് കണക്കിന് ആളുകളാണ് നന്ദുവിനെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. നന്ദുവിന്റെ അന്ത്യയാത്രയ്ക്കിടെയാണ് മാതാവും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ലാല്‍ സലാം വിളിച്ചത്. ഇത് കണ്ടുനിന്നവരുടെയും കണ്ണുകള്‍ നിറച്ചു.

കല്‍പ്പറ്റ ഐടിഐ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പത്തൊന്‍പതുകാരനായ നന്ദു. ബസ് സ്റ്റാന്‍ഡിലേക്ക് തെങ്ങ് മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ നന്ദുവിന് പരുക്കേറ്റിരുന്നു. നന്ദു ബസ് കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ നന്ദുവിനെ ഉടന്‍ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News