മകൾക്ക് നേരെ ലൈംഗികാതിക്രമം; വയോധികന്റെ മുഖത്തടിച്ച് മാതാവ്

മകൾക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ വയോധികന്റെ മുഖത്തടിച്ച് മാതാവ്. പത്തനംതിട്ട ഏനാത്ത് ആണ് സംഭവം. ബസിൽ വെച്ച് വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.ചോദ്യം ചെയ്ത മാതാവിനെയും ഉപദ്രവിക്കാൻ ശ്രമിച്ചു.മുണ്ടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണ പിള്ളക്കെതിരെയാണ് പോക്സോ കേസ്.

also read: ‘ഇന്ത്യന്‍ ഫുട്‌ബോള്‍ തടവിലാക്കപ്പെട്ട സ്ഥിതിയില്‍’; ഫുട്‌ബോള്‍ ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഗോര്‍ സ്റ്റീമാക്ക്

അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 26 വയസുകാരന് അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് 22 വർഷം കഠിനതടവിനും 120000 രൂപ പിഴയും ശിക്ഷ വിധിച്ചു.

also read: ചാലക്കുടിയില്‍ മോട്ടോര്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍

നേരിട്ടു കണ്ടിട്ടില്ലാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ വ്യാജ പേര് ഉപയോഗിച്ച് ആണ് പരിചയപെട്ടത്. പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ എടുത്തു നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയ പെൺകുട്ടിയെ അടൂർ ബസ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തി അവിടെ നിന്നും ബൈക്കിൽ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം 2000 രൂപ നൽകി അടൂരിൽ തിരികെ എത്തിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News