കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു

പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 18 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. യുവതിയുടെ ആരോഗ്യം സംബന്ധിച്ച് ഡോക്ടര്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.

കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയാണ് കൊച്ചി പനമ്പിള്ളി നഗര്‍ വിദ്യാനഗററിലെ റോഡില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുയായ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഫ്‌ലാറ്റില്‍നിന്നും റോഡില്‍ ഒരു പൊതി വന്ന് വീഴുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ഈ ദൃശ്യം കേന്ദ്രീകരിച്ച് ഫ്‌ലാറ്റില്‍ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ പ്രതിയിലേക്ക് എത്തിയത്. കുഞ്ഞിന്റെ തലയോട്ടിക്ക് ഏറ്റ പരുക്കാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കീഴ്ത്താടിക്കും പരുക്കുണ്ട്. തലയോട്ടി തകര്‍ന്ന നിലയിലാണ്.

Also Read : മൂവാറ്റുപുഴയില്‍ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

മുറിക്കുള്ളില്‍ വെച്ചാണോ റോഡില്‍ വീണതിനെടുടര്‍ന്നാണോ മരണ കാരണമായ പരുക്ക് തലയോട്ടിക്ക് ഉണ്ടായതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട തൃശ്ശൂര്‍ സ്വദേശിയായ യുവാവ് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രതിയായ അതിജീവിതയുടെ മൊഴി.

യുവാവ് തന്നെ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. താന്‍ ഗര്‍ഭിണിയാണെന്ന് വിവരം മാതാപിതാക്കള്‍ക്കറിയില്ലായിരുന്നു. പുലര്‍ച്ചെ 5 മണിയോടെ പ്രസവിച്ചുവെന്നും പിന്നീട് കുഞ്ഞിനെ കവറിലാക്കി വലിച്ചെറിയുകയായിരുന്നുവെന്ന് യുവതി മൊഴിനല്‍കിയിരുന്നു. സംഭവം അതിദാരുണമാണെന്നും, ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News